തൃശൂർ: തൃശൂർ റയിൽവെ സ്റ്റേഷനിൽ വെച്ച് ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് പെൺകുട്ടിയെ യുവാവ് കടത്തിയതായി പരാതി. ഇന്നുച്ചയോടെയാണ് സിനിമാ സ്റ്റൈലിൽ നാടകീയ സംഭവങ്ങളുണ്ടായത്. ചത്തീസ്ഗഡ് സ്വദേശികളായ പെൺകുട്ടിയെയും യുവാവിനെയും റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് വിവരങ്ങൾ കാര്യങ്ങൾ ചോദിച്ചറിയാൻ സ്റ്റേഷനിലുള്ളിലെ ചൈൽഡ് ലൈൻ അംഗങ്ങൾ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.
Read More: വനിത കമ്മീഷൻ സിറ്റിങ്; 15 പരാതികള്‍ തീര്‍പ്പാക്കി
റയിൽവെ സ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിൽ വെച്ച് പെൺകുട്ടിയോട് സംസാരിക്കുന്ന സമയത്ത് യുവാവ് പൊട്ടിച്ച ബിയർ കുപ്പി ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
പിന്നാലെ പെൺകുട്ടിയ്ക്കൊപ്പം റെയിൽ വേ സ്റ്റേഷനിൽ നിന്നും ഓടിത്തുടങ്ങിയ ട്രെയ്നിലേക്ക് യുവാവ് ചാടിക്കയറിയെങ്കിലും യാത്രക്കാർ അപായ ചങ്ങല വലിച്ചതോടെ ട്രെയിൻ നിന്നു. പിന്നീട് ചുമട്ടുതൊഴിലാളികളും പൊലീസും തടയാൻ ശ്രമിച്ചെങ്കിലും ഇരുവരും രക്ഷപ്പെട്ടു. കുപ്പിച്ചില്ല് കൊണ്ട് ചൈൽഡ് ലൈൻ അംഗത്തിന് വിരലിന് പരുക്കേറ്റു. ഇരുവരേയും കണ്ടെത്താൻ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം