പാലക്കാട്: ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ശാഖ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡിടിപിസി) ശുചീകരണ പദ്ധതിക്ക് 20 ട്രാഷ് ബാരലുകള്‍ കൈമാറി ഫെഡറല്‍ ബാങ്ക്.
മലമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജനല്‍ ഹെഡുമായ റെജി പി. ജിയും, അസോസിയേറ്റ് വൈസ് പ്രസിഡന്റും പാലക്കാട് മെയിന്‍ ബ്രാഞ്ച് മാനേജരുമായ മഹേഷ് കുമാര്‍ എം എയും ചേര്‍ന്ന് ഡിടിപിസി സെക്രട്ടറി ഡോ. സില് ബര്‍ട്ട് ജോല്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മോഹന്‍ എന്നിവര്‍ക്ക് ബാരലുകള്‍ കൈമാറി.
ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് ഡിടിപിസി പദ്ധതിക്കുള്ള സഹായം ലഭ്യമാക്കിയത്. മലമ്പുഴ പാര്‍ക്കിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഫെഡറല്‍ ബാങ്കിന്റെ പിന്തുണ പ്രയോജനപ്പെടുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു.