കൊച്ചി: സംസ്ഥാന വനിത കമീഷൻ എറണാകുളം ജില്ലയിൽ നടത്തിയ സിറ്റിങ്ങിൽ രണ്ടാം ദിനം 15 പരാതികൾ തീർപ്പാക്കി. അഞ്ചു പരാതികൾ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ഒരു പരാതിയിൽ പരാതിക്കാർക്ക് കൗൺസലിങ് നൽകാൻ തീരുമാനിച്ചു. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിന് പരിഗണിക്കും.
Read More: കാട്ടുപന്നി ഓട്ടോയിലിടിച്ച് വനിത ഡ്രൈവർ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം
56 പരാതികളാണ് രണ്ടാം ദിനം പരിഗണിച്ചത്. ആദ്യ ദിനം 57 പരാതികൾ പരിഗണിച്ചിരുന്നു കുടുംബ പ്രശ്നങ്ങൾ, സ്ത്രീകൾ നേരിടുന്ന മറ്റ് പ്രശ്നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങ്ങിൽ വനിത കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഡ്വക്കറ്റുമാരായ അഡ്വ. കെ.ബി രാജേഷ്, അഡ്വ. പി.യമുന, കൗൺസലർ ബി.സന്ധ്യ എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം