മുംബൈ: മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിച്ചതോടെ ബജാജ് ഫിന്‍സര്‍വ് ഇന്ത്യയിലെ വൈവിധ്യാധിഷ്ഠിത ധനകാര്യ സേവന മേഖലയില്‍ സാന്നിധ്യം വ്യാപിപ്പിച്ചു.
ഡെറ്റ്, ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിലായി പുതിയ ഫണ്ടുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ഡെറ്റ്, ലിക്വിഡ്, മണിമാര്‍ക്കറ്റ് സ്‌കീമുകളാകും പുറത്തിറക്കുക.
30 ദിവസത്തിനുള്ള ഫണ്ടുകള്‍ തുടങ്ങാനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് ബജാജ് ഫിന്‍സര്‍വ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗണേഷ് മോഹന്‍ പറഞ്ഞു.
കമ്പനിയിലെ നിക്ഷേപ സംഘത്തെ, ഈമേഖലയില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നിമേഷ് ചന്ദ്രനാകും നയിക്കുക. ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫിസറായാണ് നിയമനം.