ടെക് ഭീമനായ ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാർഡ് ഇപ്പോൾ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഉറുദു എന്നീ 9 ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ 40-ലധികം ഭാഷകളിൽ ലഭ്യമാണെന്നു കമ്പനി. ബ്രസീലിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലെ 27 കൗണ്ടികളും ഉൾപ്പെടെ 59 പ്രദേശങ്ങളിലും ബാർഡ് ഇനിമുതൽ ലഭ്യമാണ്.
Read More: 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ യമുന
ഉപയോക്താക്കൾക്ക് ഇപ്പോൾ ബാർഡിന്റെ പ്രതികരണങ്ങളുടെ സ്വരവും ശൈലിയും മാറ്റാൻ കഴിയുമെന്ന്ഗൂ ഗിൾ സീനിയർ പ്രൊഡക്റ്റ് ഡയറക്ടർ ജാക്ക് ക്രാവ്സിക് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ഫെബ്രുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഉൽപ്പന്നത്തിന്റെ ഏറ്റവും വലിയ വിപുലീകരണമാണിത്. ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടി കുറഞ്ഞ സമയത്തിനിടെ ലോകമെമ്പാടും തരംഗമായതോടെയാണ് ബാര്‍ഡ് എന്ന ചാറ്റ് സംവിധാനം ഗൂഗിൾ അവതരിപ്പിച്ചത്. ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ (ലാംഡ) കേന്ദ്രമാക്കിയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം