ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന്റെ പുതിയ മെഗാ ഷോപ്പിങ് മാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിൽ അഞ്ച് ലക്ഷം സക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന മാൾ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായിരിക്കും.
Read More: സിംഗപ്പൂരിന് പിന്നാലെ ഫ്രാൻസും ഇന്ത്യയുമായി യു.പി.ഐ സംവിധാനത്തിൽ കൈകോർക്കുമെന്ന് സൂചന
ഹൈദരാബാദിലെ ലുലു മാളിനായി 300 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകത്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു. സിനിമ തിയറ്റർ, ഫുഡ് കോർട്ട് അടക്കാം നിരവധി പ്രത്യേകതകൾ കൊണ്ടാണ് ലുലു മാൾ സജ്ജീകരിച്ചിരിക്കുന്നത്.
അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ അഹ്മദാബാദിൽ ആദ്യഘട്ടത്തിൽ 2000 കോടി മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ് ഉദ്ദേശിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അഹ്മദാബാദിൽ ചർച്ച നടത്തിയിരുന്നു. അഹ്മദാബാദിൽ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം