തിരുവനന്തപുരം : ലഹരി മരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇന്നു രാവിലെയാണു തിരുവനന്തപുരം ജില്ലയിലെ പന്നിയോട് ആണ് സംഭവം നടന്നത്. പ്രദേശവാസിയായ കിരണ്‍ പന്നിയോട് ആര്‍ സി പള്ളിക്ക് സമീപമുള്ള എയര്‍ടെലിന്റെ ടവറില്‍ കയറിയാണ് ജീവനൊടുക്കുമെന്നു ഭീഷണി മുഴക്കിയത്.
പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടും ഇയാളെ ഇറക്കാനായില്ല. ഒടുവില്‍ ഇയാളുടെ കൂട്ടാളികളെത്തി മയക്കുമരുന്നു നല്‍കാമെന്നു പറഞ്ഞതോടെ ഇറങ്ങിയ കിരണ്‍ പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു.ടവറിന് മുകളില്‍ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെട്ടു ഭീഷണി മുഴക്കിയതോടെ ചുറ്റുംആളുകള്‍ കൂടി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്തെത്തി.
Also read: പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിന്റെ കൂട്ടാളികളെത്തി കഴിഞ്ഞ ദിവസം ഉപയോഗിച്ച ലഹരി മരുന്ന് ഇനിയും മിച്ചമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ താഴെ ഇറങ്ങിയത്. താഴെയിറങ്ങിയ യുവാവ് പോലീസിനെയും അഗ്‌നി രക്ഷാസേനയേയും വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















