ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ മടനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി. 62കാരനായ നരീം രാജശേഖര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കൃഷിയിടത്തില്‍ നിന്നും മടങ്ങുന്നതിനിടെയാണ് സംഭവം. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
Read More: കൊല്ലേണ്ടവരുടെ ബ്ലാക്ക്‌ലിസ്റ്റുമായി ഉക്രൈൻ: റഷ്യൻ കമാൻഡറെ വധിച്ചെന്ന് ആരോപണം
ഗ്രാമത്തില്‍ നിന്ന് ഏറെ ദൂരെയുളള കൃഷിയിടത്തിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ചൊവ്വാഴച രാത്രി ഗ്രാമത്തിലേക്ക് പാല്‍ എത്തിക്കാന്‍ പോകുന്നതിനിടെ അക്രമിസംഘം ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തക്കാളി വാങ്ങാനെന്ന വ്യാജേന അക്രമികള്‍ ആദ്യം കൃഷിയിടത്തില്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ് അവിടെയുണ്ടായിരുന്നത്. റെഡ്ഡി പുറത്തേക്ക് പോയതായി ഭാര്യ അവരെ അറിയിച്ചു. കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ നിന്ന് വിളവെടുത്ത തക്കാളി ഇയാള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയും അദ്ദേഹം 70 പെട്ടി തക്കാളി മാര്‍ക്കറ്റിലേക്ക് അയച്ചിരുന്നു. തക്കാളി വിറ്റ് കിട്ടയ പണം കവര്‍ച്ച ചെയ്യാനാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം