പ്രഭാത നടത്തത്തിനിറങ്ങിയ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. യുക്രൈന്റെ ‘ബ്ലാക്ക് ലിസ്റ്റില്‍’ ഉള്‍പ്പെട്ട മുന്‍ സബ്മറൈന്‍ കമാന്‍ഡര്‍ സ്റ്റാന്‍സ്ലീവ് റിട്‌സ്‌കി ആണ് കൊല്ലപ്പെട്ടത്. ഏഴു തവണ വെടിയേറ്റ സ്റ്റാന്‍സ്ലീവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.
Read More: മണിപ്പുർ കമാൻഡോകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
കൊല്ലപ്പെട്ടതിന് പിന്നാലെ, സ്റ്റാന്‍സ്ലീവിന്റെ ചിത്രം യുക്രൈന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ‘ഇല്ലാതാക്കി’ എന്ന ക്യാപ്ഷനോടെയാണ് ഇയാളുടെ ചിത്രം യുക്രൈന്‍ വെബ്‌സൈറ്റ് ആയ ‘Myrotvorets’-ല്‍ പ്രത്യക്ഷപ്പെട്ടത്. യുക്രൈന്റെ ശത്രുക്കളെ തുറന്നു കാണിക്കുന്നു എന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റാണ് ഇത്. ഈ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ള രണ്ട് റഷ്യക്കാര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. റഷ്യയിലെ പ്രമുഖ സൈനിക വ്‌ലോഗര്‍ ആയ വ്‌ലാഡ്‌ലെന്‍ ടറ്റാര്‍സ്‌കിയുടെയും ജേര്‍ണലിസ്റ്റ് ദര്യ ദുഗിനയുടെയും വിവരങ്ങള്‍ ഈ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ കൊല്ലപ്പെടുകയും ചെയ്തു.
സ്റ്റാന്‍സ്ലീവിന്റെ കൊലപാതകത്തില്‍ ഒരു 64കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റാന്‍സ്ലീവിന്റെ എല്ലാ ദിവസത്തേയും ജോഗിങ് വിവരങ്ങള്‍ അപ്ലോഡ് ചെയ്ത ആപ്ലിക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടത് എന്നാണ് പ്രാഥമിക വിവരം. കരിങ്കടലില്‍ പട്രോളിങ് നടത്തിയിരുന്ന റഷ്യന്‍ അന്തരര്‍വാഹിനിയുടെ കമാന്‍ഡര്‍ ആയിരുന്നു സ്റ്റാന്‍സ്ലീവ്. യുക്രൈന്‍ നഗരമായ വിന്നിറ്റ്‌സ്യയില്‍ 2022ല്‍ നടന്ന മിസൈല്‍ ആക്രമണം അന്തര്‍വാഹിനിയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തത് സ്റ്റാന്‍സ്ലീവ് ആണെന്നാണ് യുക്രൈന്‍ ആരോപിക്കുന്നത്. ഈ ആക്രമണത്തില്‍ 23പേര്‍ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം