കൊൽക്കത്ത: ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണമായ മോറെയിൽ മണിപ്പുർ കമാൻഡോകളെ തട്ടിക്കൊണ്ടുപോകാൻ കുക്കി വിഭാഗത്തിന്റെ ശ്രമം. കമാൻഡോകൾ ചെറുത്തതോടെ അക്രമികൾ വെടിവച്ചെങ്കിലും ആർക്കും പരുക്കില്ല. കമാൻഡോകൾ ഓടിരക്ഷപ്പെട്ട് ക്യാംപിൽ അഭയം തേടി. മണിപ്പുർ പൊലീസിന്റെ ഭാഗമായ എഴുപതോളം കമാൻഡോകളാണ് മോറെയിൽ ക്യാംപ് ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷവും മെയ്തെയ് വിഭാഗത്തിൽപെട്ടവരാണ്. മോറെയിൽ നിന്നു മെയ്തെയ് വിഭാഗം പലായനം ചെയ്തിട്ടുണ്ട്.
Read More: തായ്ലൻഡിൽ ജർമൻകാരനെ കൊന്ന് ഫ്രീസറിൽ വച്ചു
മരുന്നും വസ്ത്രങ്ങളും വാങ്ങാനെത്തിയ കമാൻഡോകളെ ഓട്ടോയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കേന്ദ്ര സേന തിരച്ചിൽ നടത്തിയെങ്കിലും അക്രമികൾ കടന്നുകളഞ്ഞു. കുക്കി മേഖലയിൽ കഴിയുന്ന മണിപ്പുർ കമാൻഡോകൾ ആക്രമണം ഭയന്ന് പുറത്തിറങ്ങാതെ ക്യാംപിൽ കഴിയുകയാണ്. ഇവിടേക്ക് ഭക്ഷണസാമഗ്രികൾ കൊണ്ടുപോകുന്നത് നേരത്തേ കുക്കികൾ ഉപരോധിച്ചിരുന്നെങ്കിലും പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ട് ഉപരോധം ഒഴിവാക്കി. ഒരു എസ്പിയുടെ നേതൃത്വത്തിൽ മോറെയിൽ ക്യാംപ് ചെയ്യുന്ന കമാൻഡോ വിഭാഗം കലാപത്തിനു മുൻപായി പലഘട്ടങ്ങളിലായി ഏതാനും കുക്കി തീവ്രവാദികളെ വധിച്ചുവെന്നാണു റിപ്പോർട്ട്.
വംശീയ കലാപത്തിലേർപ്പെട്ട മെയ്തെയ് -കുക്കി വിഭാഗങ്ങളുടെ ഗ്രാമങ്ങൾക്കിടയിൽ കേന്ദ്രസേനയുടെയും മണിപ്പുർ പൊലീസിന്റെ നേതൃത്വത്തിൽ 126 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 447 പേരെ കലാപം സൃഷ്ടിച്ചതിന് അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം