ബാങ്കോക്ക്: തായ്ലൻഡിൽ ജർമൻ ബിസിനസുകാരന്റെ മൃതദേഹം കഷണങ്ങളായി ഫ്രീസറിൽ വച്ചനിലയിൽ കണ്ടെത്തി. ഒരാഴ്ച മുൻപ് കാണാതായ ഹാൻസ് പീറ്റർ മാക്കിന്റെ (62) മൃതദേഹം തെക്കൻ തായ്ലൻഡിലെ നോങ് പ്രൂ പട്ടണത്തിലെ വീടിനുള്ളിൽ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് കണ്ടെത്തിയത്.
Read More: ബി.ഡി.എഫ് ആസ്ഥാനത്തിൽ സന്ദർശനം നടത്തി ഹമദ് രാജാവ്
പ്രദേശത്തെ സുരക്ഷാക്യാമറകളിലെ ദൃശ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നാണു പൊലീസ് വീട് കണ്ടെത്തിയത്. തായ് വംശജയായ ഭാര്യയ്ക്കൊപ്പം വർഷങ്ങളായി തായ്ലൻഡിൽ താമസിക്കുന്ന മാക്ക് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്നു വലിയ തുക നഷ്ടമായതായി പൊലീസ് പറഞ്ഞു. മറ്റു വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം