സോൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു വിക്ഷേപണം. ഒരു മണിക്കൂറിലേറെ പറന്ന മിസൈൽ ജപ്പാൻ കടലിന് സമീപം പതിച്ചു. പ്യോങ്യാങ്ങിന് സമീപത്തുനിന്ന് വിക്ഷേപിച്ച മിസൈൽ 1000 കിലോമീറ്റർ സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
Read More: സ്മാർട്ട് മീറ്റർ: ജനങ്ങൾ ദുരിതത്തിലാകും; അംഗീകരിക്കാതെ പിബി
സമീപകാലത്ത് അമേരിക്കയുടെ ചാര വിമാനം തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതിന് പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണം. ചാര വിമാനങ്ങൾ കണ്ടാൽ വെടിവെച്ചിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാൽ, ഉത്തര കൊറിയയുടെ ആരോപണം അമേരിക്ക നിഷേധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചാണ് സൈനിക വിമാനങ്ങൾ നിരീക്ഷണം നടത്തുന്നതെന്നും അമേരിക്ക പറഞ്ഞു. ബുധനാഴ്ചത്തെ മിസൈൽ പരീക്ഷണത്തിന് തൊട്ടുപിറകെ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി. സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമാണെന്നും കൊറിയൻ ഉപദ്വീപിലെ സമാധാനത്തിനും സുരക്ഷക്കും വിഘാതമാണെന്നും ദക്ഷിണ കൊറിയൻ സംയുക്ത സേന മേധാവി പറഞ്ഞു. ലിത്വേനിയയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ ദേശീയ സുരക്ഷ കൗൺസിലിന്റെ അടിയന്തരയോഗം വിളിച്ചുചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം