കൊൽക്കത്ത: ബംഗാളിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ കുതിപ്പ് തുടരുന്നു. അതേസമയം 2018 ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിയും കോൺഗ്രസ്-ഇടത് സഖ്യവും നില മെച്ചപ്പെടുത്തുകയും ചെയ്തു. വോട്ടെണ്ണൽ ദിനത്തിലെ അക്രമങ്ങളിൽ 4 പേർ കൊല്ലപ്പെട്ടു. ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായതിനാൽ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയായിട്ടില്ല. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
Read More: ബാലസോർ ട്രെയിൻ ദുരന്തം: 7 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ റെയിൽവേ
ഗ്രാമപഞ്ചായത്ത്
ആകെയുള്ള 63,229 സീറ്റിൽ പകുതിയിലേറെ തൃണമൂൽ കോൺഗ്രസ് നേടി. ഇതേവരെ 34,913 സീറ്റുകളിൽ വിജയിച്ചു. 607 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 9,722 സീറ്റ് നേടി, 150 സീറ്റിൽ മുന്നേറുന്നു. സിപിഎം 2,937 സീറ്റ് ജയിച്ചു, 67 ഇടത്ത് മുന്നിട്ടു നിൽക്കുന്നു. 2,543 സീറ്റിൽ ജയിച്ച കോൺഗ്രസ് 63 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
പഞ്ചായത്ത് സമിതി
തൃണമൂൽ കോൺഗ്രസ് 6,430 സീറ്റിൽ ജയിച്ചു.195 സീറ്റിൽ ലീഡ് ചെയ്യുന്നു. ബിജെപി 982 സീറ്റിൽ ജയിക്കുകയും 54 സീറ്റിൽ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു. സിപിഎം 176 സീറ്റിൽ ജയിച്ചു, 15 സീറ്റിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 266 സീറ്റിൽ ജയിച്ചു, 6 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
ജില്ലാ പരിഷത്ത്
കഴിഞ്ഞ തവണത്തേതുപോലെ തൃണമൂൽ സമഗ്രാധിപത്യം നേടി. 674 സീറ്റ് നേടിയ പാർട്ടി 149 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 21 സീറ്റിൽ ജയിച്ചു. 5 സീറ്റിൽ ലീഡ് ചെയ്യുന്നു. സിപിഎം 2 സീറ്റിലും കോൺഗ്രസ് 6 സീറ്റിലും ജയിച്ചു. 928 ജില്ലാ പരിഷത്ത് സീറ്റുകളാണുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ 90% സീറ്റും തൃണമൂൽ കോൺഗ്രസ് ആണ് നേടിയത്. അതിൽ തന്നെ 34% സീറ്റിലും എതിരാളികളുണ്ടായില്ല. അക്രമവും ഭീഷണിയും ഉപയോഗിച്ചാണ് ഈ നേട്ടമുണ്ടായിക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തവണ 90% സീറ്റിലും സ്ഥാനാർഥികളെ നിർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. സൗത്ത് 24 പർഗാനാസിൽ 3 പേർ ഇന്നലെ അക്രമത്തിൽ കൊല്ലപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം