പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ കെട്ടിയിട്ട് മർദ്ദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പാലക്കാട് പെരുമ്പിലാവിലാണ് സംഭവമുണ്ടായത്. അമ്മ മുളങ്ങത്ത് വീട്ടിൽ ഹഫ്സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
Also read :തൃശൂരിൽ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ ഡോക്ടർക്ക് സസ്പെൻഷൻ
പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദിച്ചത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ചാണ് സംഭവമുണ്ടായത്. കുട്ടികൾ തന്നെയാണ് അമ്മയ്ക്കെതിരെ പരാതിയുമായി എത്തിയത്. തുടർന്ന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ചാലിശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. തുടർന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















