പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Read More: പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകൻ ടിനു പാപ്പച്ചൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. മലൈക്കോട്ടൈ വാലിബനിലെ ലാലേട്ടന്റെ ഇൻട്രോ സീനിൽ തിയറ്റർ കുലുങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്. കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവരെ നായകരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ചാവേറിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ അഭിമുഖത്തിൽ വ്യക്തമാക്കി.
മോഹൻ ലാലിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംവിധായകൻ ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും വലിയ കാൻവാസിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മലൈകോട്ടയിലെ വാലിബൻ. 130 ദിവസത്തോളം സിനിമയുടെ ചിത്രീകകരണം നീണ്ടുനിന്നിരുന്നു. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകൾ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം