പ്രീതി സിന്റയോട് ഇനിയും ജീവിതത്തിൽ ക്ഷമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി സുചിത്ര കൃഷ്ണമൂർത്തി. സുചിത്ര കൃഷ്ണമൂർത്തിയും പ്രീതി സിന്റയും തമ്മിലുള്ള അസ്വാരസ്യം ബോളിവുഡിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. സംവിധായകൻ ശേഖർ കപൂറുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം പ്രീതി സിന്റയാണെന്നായിരുന്നു സുചിത്ര കൃഷ്ണമൂർത്തിയുടെ ആരോപണം. ഇപ്പോഴിതാ ശേഖർ കപൂറുമായുള്ള വിവാഹ ബന്ധം തകർന്ന് ഏറെ വർഷമായിട്ടും പ്രീതി സിന്റ തന്റെ കണ്ണിലെ കരട് തന്നെയാണെന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര കൃഷ്ണമൂർത്തി.
Read More: കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു
സുചിത്രയും ശേഖർ കപൂറും വിവാഹിതരായത് 1997-ൽ ആയിരുന്നു. പക്ഷേ ആ ബന്ധം പത്തു വർഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. 2006-ൽ സുചിത്രയും ശേഖർ കപൂറും വേർപിരിഞ്ഞു. തന്റെ ഭർത്താവ് വിശ്വസിക്കാൻ കൊള്ളാത്തവനാണെന്ന് തുറന്നു പറഞ്ഞാണ് ‘കഭി ഹേ കഭി നാ’ താരം സുചിത്ര വിവാഹമോചനം നേടിയത്. വിവാഹമോചനത്തിന് ശേഷം തന്റെ ബ്ലോഗിൽ ഒരു കവിതയെഴുതിയ സുചിത്ര തങ്ങൾക്കിടയിൽ ഒരു മാൻഈറ്റർ വന്നതായി പരാമർശിച്ചിരുന്നു. അത് ആരാണെന്ന് ബ്ലോഗിൽ പറഞ്ഞില്ലെങ്കിലും അക്കാലത്ത് വന്ന അഭിമുഖങ്ങളിൽ അത് പ്രീതി സിന്റയാണെന്ന് സുചിത്ര സമ്മതിച്ചിട്ടുണ്ട്.
അടുത്തിടെ ബോളിവുഡ് തികാനയുമായുള്ള അഭിമുഖത്തിൽ, അഭിമുഖം നടത്തിയ ആൾ പ്രീതി സിന്റയുടെ വാക്കുകൾ സുചിത്രയോട് ഉദ്ധരിച്ചു, “ഞാൻ നമ്പർ വൺ നടിയാണ്, നിങ്ങൾ ജോലി പോലും ചെയ്യാത്ത ഒരു വീട്ടമ്മ മാത്രമാണ് സുചിത്ര. നിങ്ങൾക്ക് എന്നോട് ഇങ്ങനെയൊന്നും സംസാരിക്കാൻ കഴിയില്ല, നിങ്ങൾ ഒരു സൈക്യാട്രിസ്റ്റിനെ കാണണം, നിങ്ങളുടെ മനസ്സ് ശരിയല്ല.’’ – എന്നാണ് സുചിത്രയെക്കുറിച്ച് പ്രീതി പറഞ്ഞത്. പ്രീതി പറഞ്ഞതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോൾ സുചിത്ര പറഞ്ഞു, “അവർ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യം എനിക്കില്ല . ഇതൊരു സ്വതന്ത്ര ലോകമാണ്, അവർക്ക് വായിൽ തോന്നുന്നത് പറയാം. പക്ഷേ ഞാൻ 20 വർഷമായി ഒരു വീട്ടമ്മയാണ് അതിൽ എനിക്ക് അഭിമാനമുണ്ട്. ആളുകൾക്ക് ഇഷ്ടമുള്ളത് പറയാം പക്ഷേ നുണകൾ വേഗത്തിൽ പടരുമെങ്കിലും ശക്തിയോടെ നിലനിൽക്കുന്നത് സത്യം മാത്രമായിരിക്കും.’’– അവർ കൂട്ടിച്ചേർത്തു.
വിവാഹമോചനത്തിന് ശേഷമുള്ള 2007ലെ ഒരു അഭിമുഖത്തിനിടെ സുചിത്ര കൃഷ്ണമൂർത്തി പ്രീതി സിന്റയെ വെല്ലുവിളിച്ചിരുന്നു. “അവർക്ക് എന്തും പറയാം. പക്ഷേ ഞാൻ ആരോപിക്കുന്നത് തെറ്റാണെന്ന് തോന്നുന്നെങ്കിൽ അവർക്ക് മറുപടിപറയാം. എനിക്കെതിരെ കേസ് കൊടുക്കാൻ ഞാൻ പ്രീതിയെ വെല്ലുവിളിക്കുന്നു.’’ ഈ സംഭവത്തിന് ശേഷം പ്രീതി, സുചിത്രയെ വിളിച്ച് മാപ്പ് ചോദിക്കുകയും ജാൻ-എ-മൻ സിനിമയുെടെ പ്രിമിയറിനു സുചിത്രയെയും മകൾ കാവേരിയെയും ക്ഷണിച്ചു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സുചിത്ര ഈ ക്ഷണം സ്വീകരിക്കാൻ തയാറായില്ല.
അടുത്തിടെ നടന്ന ഏറ്റവും പുതിയ അഭിമുഖത്തിൽ പോലും താൻ ഇതുവരെ പ്രീതിയോട് ക്ഷമിച്ചിട്ടില്ലെന്നാണ് സുചിത്ര പറയുന്നത്. “എനിക്ക് പ്രീതി സിന്റയോട് ക്ഷമിക്കേണ്ട ആവശ്യമില്ല. കാരണം അങ്ങനെയൊരാൾ ഉണ്ടെന്ന് പോലും കരുതുന്നില്ല. ഞാൻ ഒരു മനോഹരമായ ലോകത്താണ് ജീവിക്കുന്നത് അവിടെ ഇത്തരം കാര്യങ്ങളൊന്നും നിലനിൽക്കുന്നതേയില്ല.’’ – സുചിത്ര പറയുന്നു.
ഷാറുഖ് ഖാൻ നായകനായ ‘കഭി ഹേ കഭി നാ’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് സുചിത്ര കൃഷ്ണമൂർത്തി. ഇരുപത്തിരണ്ടാം വയസ്സിൽ സംവിധായകൻ ശേഖർ കപൂറിനെ വിവാഹം ചെയ്ത നടി സിനിമയിൽ നിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചു. പക്ഷേ വിവാഹബന്ധം തകർന്നതോടെ തന്റേത് പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നു എന്ന് സുചിത്ര തുറന്നു പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് മുന് പാക് ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാനെയോ അല്ലെങ്കിൽ ശേഖർ കപൂറിനെയോ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തിയിരുന്നു. സുചിത്രയ്ക്കും ശേഖറിനും കാവേരി കപൂർ എന്നൊരു മകളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം