മനാമ: രാജ്യത്തിൻറെ വികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയിൽ പുതിയ തൊഴിൽ നയം നടപ്പാക്കുമെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ.
Read More: സമയത്ത് ഓഫീസിലെത്താന്‍ ആംബുലന്‍സ് വിളിച്ചു; സ്ത്രീകള്‍ കസ്റ്റഡിയില്‍
വ്യവസായ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ താൽപ്പര്യമനുസരിച്ചാണ് നയം നടപ്പാക്കുക. 2023-2026 ലെ നാഷണൽ ലേബർ മാർക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നൽകിയതിനെ തുടർന്നാണ് തൊഴിൽ മന്ത്രിയുടെ പ്രസ്താവന. 2021-2023 കാലയളവിലെ മുൻ പദ്ധതിയുടെ 91ശതമാനവും പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിൽ പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിന് മുൻ പദ്ധതി കാരണമായി.
രാജ്യത്തിന്റെ സാമ്പത്തികം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ പദ്ധതി തയാറാക്കിയിരുന്നത്. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽലഭ്യത ഉറപ്പുവരുത്താനും സാധിക്കുന്ന തരത്തിൽ പരിശീലന പരിപാടികൾ ആരംഭിച്ചിരുന്നു. നിലവിലെ പദ്ധതിയിൽ ശേഷിക്കുന്ന സംരംഭങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി ഹുമൈദാൻ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, എൽ.എം.ആർ.എ, ലേബർ ഫണ്ട് (തംകീൻ), സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ), ഇൻഫർമേഷൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരിക്കും പദ്ധതി. കൂടാതെ ഇ-ഗവൺമെന്റ് അതോറിറ്റി, എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റി എന്നിവയുമായുള്ള പങ്കാളിത്തം വർധിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം