തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Also read : ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ 4 തീർഥാടകർ മരിച്ചു; ആകെ മരണം 41
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശത്ത് മത്സര ബന്ധനത്തിനും വിലക്കുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















