ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്കാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി വാട്സ്ആപ്പ് വെബ് വേർഷനിൽ ലോഗിൻ ചെയ്യാനായി ക്യുആർ കോഡ് സ്കാൻ ചെയ്യാറാണ് പതിവ്.
Also read :ഐസ്‌ലൻഡിൽ അഗ്നിപർവ്വതസ്ഫോടനം
എന്നാൽ, വളരെ എളുപ്പത്തിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഇപ്പോൾ പരീക്ഷിക്കുന്നത്. ലിങ്ക്ഡ് ഡിവൈസ് മെനുവിൽ നിന്നും ഈ ഫീച്ചർ തിരഞ്ഞെടുത്ത ശേഷം, മൊബൈൽ നമ്പർ ഉപയോഗിച്ച് വെബ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാവുന്നതാണ്. ക്യുആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാത്ത അവസരത്തിൽ ഉപയോഗപ്രദമാകുന്ന തരത്തിലാണ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം