യു എസ്സിന്റെ ചാര വിമാനങ്ങള്‍ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ എട്ടുതവണ കടന്നുകയറിയെന്ന് ഉത്തര കൊറിയാന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ആരോപിച്ചു. അനധികൃത കടന്നുകയറ്റം തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. യു എസ് നിരീക്ഷണ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിം യോ ജാങും അമേരിക്കയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്.
Read More: ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് പൊലീസ്
വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ഉത്തരകൊറിയന്‍ ആരോപണം അമേരിക്ക തള്ളിയിരുന്നു. തിങ്കളാഴ്ച യുഎസ് വിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിന്റെ കിഴക്കന്‍ തീരത്ത് കടലിന് മീതെ 435 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നെന്ന് ജോങ് ആരോപിച്ചു. ഉത്തര കൊറിയയുടെ പ്രത്യേക സാമ്പത്തിക മേഖല ഈ തീരത്തിലാണ്. ഇത്തരം നീക്കങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്ക ഞെട്ടുന്ന തിരിച്ചടി നല്‍കുമെന്നും ജോങ് കൂട്ടിച്ചേര്‍ത്തു.
ഇത് ഉത്തര കൊറിയന്‍ സൈന്യവും അമേരിക്കന്‍ സേനയും തമ്മിലുള്ള പ്രശ്നമാണെന്നും ദക്ഷിണ കൊറിയ വിഷയത്തില്‍ ഇടപെടരുത് എന്നും ജോങ് പറഞ്ഞു. യുഎസുമായി ചേര്‍ന്ന് നടത്തിയ സാധാരണ നിലയിലുള്ള വ്യോമ നിരീക്ഷണത്തെ ഉത്തര കൊറിയ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം