ന്യൂഡൽഹി: ക്രമസമാധാനം പാലിക്കുന്നതിൽ കോടതിക്കു പരിമിതിയുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ പിന്നെന്തിനാണെന്നും മണിപ്പുർ വിഷയം പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിനെ കക്ഷികൾ കലാപം ആളിക്കത്തിക്കാനുള്ള വഴിയാക്കുന്നതിൽ കോടതി വിയോജിപ്പ് അറിയിച്ചു. വംശീയാരോപണങ്ങൾ ഉന്നയിക്കുന്നതിൽ എല്ലാ കക്ഷികളും സ്വയം നിയന്ത്രിക്കണമെന്നു മുന്നറിയിപ്പു നൽകിയ കോടതി ഹർജി ഇന്നു വീണ്ടും പരിഗണിക്കും.
Read More: അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ടീസര്‍ പുറത്തിറങ്ങി
മണിപ്പുരിലെ കലാപാന്തരീക്ഷത്തെക്കുറിച്ചും അത് നേരിടാൻ സ്വീകരിച്ച നടപടിയെക്കുറിച്ചും സംസ്ഥാന സർക്കാർ നൽകിയ തൽസ്ഥിതി റിപ്പോർട്ടും കോടതി പരിഗണിച്ചു. സംഘർഷാവസ്ഥ കുറച്ചുകൊണ്ടുവരാൻ ഉചിതമായ നിർദേശങ്ങൾ നൽകാൻ കോടതി കക്ഷികളോടു നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് സ്ഥിതി മെച്ചപ്പെട്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. അതേസമയം, സർക്കാർ പല ഉറപ്പു നൽകിയിട്ടും സ്ഥിതി മോശമായി തുടരുന്നതായി ട്രൈബൽ ഫോറത്തിനു വേണ്ടി ഹാജരായ കോളിൻ ഗൊൺസാൽവസ് പറഞ്ഞു. എല്ലാവരും കുക്കി വിഭാഗത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് സംഘർഷം വർധിപ്പിക്കാനുള്ള ഇടമായി കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ സേനയിൽ നിന്ന് കുക്കി വിഭാഗത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പുർ ട്രൈബൽ ഫോറം നൽകിയ ഹർജിയും മെയ്തെയ് വിഭാഗത്തെ എസ് ടി പട്ടികയിൽ ഉൾപ്പെടുത്താനുള്ള കോടതി വിധി ചോദ്യം ചെയ്ത് ഹിൽ ഏരിയാസ് കമ്മിറ്റി നൽകിയ ഹർജിയുമാണ് ഇന്നലെ പരിഗണിച്ചത്. ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ നിർദേശിച്ച മണിപ്പുർ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം