തിരുവനന്തപുരം: ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരെ കേസ് എടുത്തത് തീരദേശ ജനതയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുതലപ്പൊഴിയില്‍ മന്ത്രിമാരാണ് മനപൂര്‍വം പ്രകോപനം ഉണ്ടാക്കിയതെന്നും അദ്ദേഹത്തിനെതിരായ കേസ് പിന്‍വലിക്കണമെന്നും സതീശന് പറഞ്ഞു. മുതലപ്പൊഴിയെ മരണപ്പുഴയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വി.ഡി. സതീശന് കൂട്ടിച്ചേർത്തു.
Read More: ജനസംഖ്യ നിയന്ത്രണം മൂലം കേരളത്തിന്റെ നഷ്ടം 8000 കോടി രൂപ
മുതലപ്പൊഴിയില്‍ 60 ലധികം ആളുകളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടല്‍ ഉണ്ടായിട്ടില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിന് നല്കിയ ഉറപ്പുപോലും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സതീശന് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കാണാതായതിന് പിന്നാലെ സര്‍ക്കാര്‍ തിരച്ചില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികള്‍ വൈകാരികമായി പ്രതികരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ മന്ത്രിമാര്‍ അവരെ മനപൂര്‍വം പ്രകോപിപ്പിക്കുകയാണ് ചെയ്തത്. 140 ദിവസം നടത്തിയ വിഴിഞ്ഞം സമരം പരാജയപ്പെട്ടതുകൊണ്ടാണ് കലാപത്തിന് ആസൂത്രണം ചെയ്തെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സര്‍ക്കാര്‍ തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പൊലെയാണ് കാണുന്നതെന്ന് സതീശന് പറഞ്ഞു.
യൂജിന്‍ പെരേര ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ എടുത്ത കേസ് പിന്‍വലിക്കണം. ന്യായമായ ആവശ്യത്തിന് സമരം നടത്തിയവരെ അധിക്ഷേപിക്കുന്നത് സര്‍ക്കാരിന് യോജിച്ചതാണോ എന്ന് അവര്‍ പരിശോധിക്കട്ടെയെന്നും സതീശന് പറഞ്ഞു. അഞ്ചുതെങ്ങ് പൊലീസാണ് മന്ത്രിമാരെ തടഞ്ഞെന്നും കലാപാഹ്വാനം നടത്തിയെന്നും കാണിച്ച് ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത്. ക്രിസ്തീയ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ജിആര്‍ അനില്‍, ആന്റണി രാജു, വി ശിവന്‍കുട്ടി എന്നിവരെ തടഞ്ഞു. കലാപം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ ‘അവരെ പിടിച്ചിറക്കടാ’ എന്ന് ആക്രോശിച്ചു, ക്രിസ്തീയ സഭാ വിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം