ചെന്നൈ: രാഷ്ട്രീയ പ്രവേശന സൂചനകൾക്കിടെ തമിഴ് സൂപ്പർ താരം വിജയ് ചൊവ്വാഴ്ച രാവിലെ ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ യോഗം വിളിച്ചു. രാവിലെ ഒൻപതിന് ചെന്നൈയിലെ വിജയ്‌യുടെ വീട്ടിൽ വച്ചാണ് യോഗം. യോഗത്തിനുശേഷം വിജയ് രാഷ്ട്രീയ പ്രവേശന സൂചനകൾ നൽകുമോ എന്നാണ് ഇപ്പോൾ തമിഴകം ഉറ്റു നോക്കുന്നത്.
തമിഴകത്തിന് പുറത്തും ആരാധകരുള്ള താരമാണ് വിജയ്. അടുത്ത കാലത്തായി വിജയ് രാഷട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിലുള്ള വാർത്തകൾ ശക്തമാണ്. അടുത്തിടെ ഹയർ സെക്കൻഡറി സ്കൂൾതല വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകിയുള്ള വാചകങ്ങൾ വിജയ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Read more: പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു.
2024 ദീപാവലി റിലീസ് ആയി പുറത്തിറങ്ങുന്ന വെങ്കട്ട് പ്രഭു ചിത്രത്തിനു ശേഷം വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, പൊതുവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തെങ്കിലും തമിഴ് ജനതയുടെ വോട്ട് ദളപതി എത്രത്തോളം കൊണ്ടുപോകുമെന്ന ഭീതി എല്ലാവർക്കുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















