കണ്ണൂർ: ഇരിട്ടി പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ തെരുവുനായക്കൂട്ടം ആടിനെ കടിച്ചു കൊന്നു. വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായകൾ രാത്രി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആട് ഇന്നു രാവിലെ ചത്തു.
പ്രദേശത്ത് തെരുവുനായുടെ ശല്യം രൂക്ഷമാണെന്നും വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണെന്നും നാട്ടുകാർ പറഞ്ഞു. ഈ മേഖലയിൽ മൂന്ന് ആടുകളെയും ഇരുപതോളം കോഴികളെയും പലപ്പോഴായി തെരുവുനായകൾ കൊന്നിരുന്നു.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
തെരുവുനായ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം. പട്ടികൾ മൂലം നഷ്ടം സംഭവിച്ച ആളുകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















