ഭോപാൽ: ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കറിനെതിരായ വിവാദ പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിനെതിരെ കേസ്. ഗോൾവാൾക്കർക്ക് എതിരായ വിവാദ കമന്റുകളുള്ള ചിത്രമാണു ദിഗ്‍വിജയ് സിങ് ട്വിറ്ററിൽ പങ്കുവച്ചത്. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് ആർഎസ്എസ് നേതാവ് സുനിൽ ആംബേക്കർ ആരോപിച്ചു.
സാമൂഹിക ഐക്യം തകർക്കാനുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഗോൾവാൾക്കർ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും വിവേചനങ്ങൾ ഇല്ലാതാക്കാനുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും സുനിൽ വിശദീകരിച്ചു.
അഭിഭാഷകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദിഗ്‌വിജയ സിങ്ങിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗോൾവാല്‍ക്കറുടെ ചിത്രവും അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകത്താളിന്റെ ചിത്രമാണ് ദിഗ്‌വിജയ് സിങ് ശനിയാഴ്ച ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ദളിതര്‍, മുസ്ലിങ്ങള്‍, പിന്നാക്കവിഭാഗക്കാര്‍ എന്നിവര്‍ക്ക് തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ കഴിയുന്നതാണ് നല്ലതെന്ന് ഗോൾവാല്‍ക്കര്‍ അഭിപ്രായപ്പെട്ടതായുള്ള ആരോപണമാണ് ട്വീറ്റിൽ ഉണ്ടായിരുന്നത്.
തെറ്റായ വിവരം പ്രചരിപ്പിക്കുകയും സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുകയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തുവരുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആരോപിച്ചു. തന്റെ ജീവിതത്തിലുടനീളം സാമൂഹിക അസമത്വം നീക്കാനും ഐക്യതമുള്ള സമൂഹം കെട്ടിപ്പടുക്കാനുമാണ് ഗോൾവാല്‍ക്കര്‍ ശ്രമിച്ചതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















