തിരുവനന്തപുരം: സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എകെ ബാലൻ പച്ചയ്ക്ക് വർഗീയ പറയുകയാണ്. മുസ്ലിം വോട്ടിന് വേണ്ടി എത്രത്തോളം തരംതാഴാമോ അത്രയും തരംതാഴുകയാണ് അദ്ദേഹം. എംവി ഗോവിന്ദൻ സിപിഎമ്മിൻ്റെ മുൻകാല നിലപാടുകൾ എല്ലാം വിഴുങ്ങുകയാണ്. നഗ്നമായ വർഗീയ പ്രീണനമാണ് സിപിഎം സെക്രട്ടറി നടത്തുന്നത്.
ഇംഗ്ലണ്ടിൽ ക്രിസ്തുമതം തകർന്നെന്ന ഗോവിന്ദൻ്റെ പരാമർശം മതമൗലികവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ഒരു മതം മാത്രമേയുള്ളുവെന്ന തരത്തിലാണ് സിപിഎം നേതാക്കൾ സംസാരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനും വർഗീയത പറയുന്നതിൽ സിപിഎമ്മിനോട് മത്സരിക്കുകയാണ്. ലീഗ് തെളിച്ച വഴിയിലൂടെ സഞ്ചരിക്കുന്നവരായി കോൺഗ്രസ് മാറി. സമസ്തയുടെ കയ്യിലെ കളിപ്പാട്ടങ്ങളായി കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും അധപതിച്ചു. ഇരുപാർട്ടികളിലെയും മതേതരവാദികൾ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















