തിരുവനന്തപുരം: കൂളിങ് പേപ്പർ ഒട്ടിച്ചതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനും എംവിഡി പിഴയിട്ടു. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴയിട്ടത്. പിഴ റസീപ്റ്റ് എം വിഡി കെ.എസ്.ആർ.ടി.സിക്ക് അയച്ചു.
കഴിഞ്ഞ മാസം 19ാം തീയതി തിരുവനന്തപുരം കണിയാപുരത്ത് വച്ചാണ് സ്വിഫ്റ്റ് ബസിന് എം.വി.ഡി പിഴയിട്ടത്. ബസിന്റെ പുറകു വശത്തെ ഗ്ലാസ്സിൽ കൂളിങ് ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങൾ കാണുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ നടപടി. 250 രൂപയാണ് പിഴ. നോട്ടീസ് കെ.എസ്.ആർ.ടി.സി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ പിഴത്തുക ഇതുവരെ അയച്ചിട്ടില്ല.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
നേരത്തെ, കെഎസ്ഇബി-എംവിഡി പോര് ചര്‍ച്ചയായിരുന്നു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതാണ് ചര്‍ച്ചയായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















