‘ഭരിക്കാൻ ബിജെപിയുടെ പിന്തുണ ആവശ്യമില്ല’ – സിപിഎം

പാലക്കാട്: പിരായിരി പഞ്ചായത്തില്‍ ബി ജെ പി പിന്തുണയിൽ ഇടതുമുന്നണി പ്രസിഡൻറ് സ്ഥാനാർത്ഥി ജയിച്ചതിൻ്റെ അമർഷത്തിലാണ് സിപിഎം ജില്ല നേതൃത്വം .ബിജെപിയുടെ സഹായത്തോടെ  ഭരണം ആവശ്യമില്ലെന്നും, അതല്ല തങ്ങളുടെ നയമെന്നും, പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട  സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎംഅറിയിച്ചു. എന്നാൽ സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.

Read More: മധ്യ പ്രദേശിൽ യുവാവിനെ മർദിച്ച്, ബലമായി കാൽ നക്കിച്ചു

ആകെ 2l അംഗങ്ങളുള്ള പിരായിരി പഞ്ചായത്തിൽ യുഡിഎഫ് 10, എല്‍ഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചുവെന്ന തിരിച്ചറിവിലാണ് ഉടന്‍ രാജിവയ്ക്കാന്‍ എല്‍ഡിഎഫ്  നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിന്‍റെ  നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തിൽ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന് ജില്ല നേതൃത്വം പരിശോധിക്കും. 

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ  ആദ്യ രണ്ടര വർഷം കോൺഗ്രസിന് പ്രസിഡൻ്റ് സ്ഥാനം എന്നായിരുന്നു ലീഗുമായുണ്ടാക്കിയ ധാരണ. കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകട്ടാണിതെന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്.  അതെ സമയം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത 3 അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്  ബിജെപി സസ്പെൻഡ് ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം