മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ ‘ഉപ്പും മുളകും’ പരിപാടിയിലെ ദുരവസ്ഥ പങ്കുവെച്ച് ഋഷി എസ് കുമാർ. ഋഷിയാണ് മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ നാലു മാസമായി ഉപ്പും മുളകിൽ മുടിയനെ കാണാനില്ല. മുടിയൻ എവിടെ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇപ്പോൾ ഉപ്പും മുളകിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഋഷി.
പരിപാടിയുടെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെയാണ് താരത്തിൻറെ വെളിപ്പെടുത്തൽ. ഋഷി ഉപ്പും മുളകിലും ഇല്ലെങ്കിൽ മുടിയൻ ബംഗ്ലൂരുവിലാണ് എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ മുടിയൻ മയക്കുമരുന്നു കേസിൽ അറസ്റ്റിലായി എന്ന തരത്തിൽ എപ്പിസോഡ് ഷൂട്ട് ചെയ്തിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ അത് പുറത്തുവരുമെന്നും യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഋഷി പറയുന്നു.
Read More: ഫോണിലെ ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ഇനി പൊലീസിന് നിയന്ത്രിക്കാം; ഞെട്ടിക്കുന്ന നിയമവുമായി ഫ്രാൻസ്
‘കഴിഞ്ഞ നാലു മാസങ്ങളായി ഞാൻ ഉപ്പും മുളകിലില്ല. ഞാൻ അവിടെയില്ലെങ്കിലും കഥ മുന്നോട്ട് പോകുന്നുണ്ട്. അതെനിക്ക് കുഴപ്പമില്ല. പക്ഷെ ഇപ്പോൾ അവർ ഷൂട്ട് ചെയ്തിരിക്കുന്നത് മുടിയൻ ഡ്രഗ്സ് കേസിൽ അകത്തായെന്നാണ്. ഇതെനിക്ക് വിശ്വസിക്കാവുന്ന ഒരാൾ അകത്ത് നിന്ന് പറഞ്ഞതാണ്. അയാളുടെ പേര് പറയാൻ പറ്റില്ല. എപ്പിസോഡ് ഇതുവരെ പുറത്ത് വന്നിട്ടില്ല, ചിലപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞത് കൊണ്ട് ആ എപ്പിസോഡ് ഇറങ്ങണമെന്നില്ല’.- താരം വ്യക്തമാക്കി.
സിറ്റ് കോം എന്ന രീതിയിലാണ് തങ്ങൾ കരാർ ഒപ്പുവച്ചതെന്നും എന്നാൽ ഇപ്പോൾ സീരിയലായി മാറിയിക്കുകയാണ് എന്നുമാണ് ഋഷി പറയുന്നത്. തന്റെ വിവാഹത്തിന് ശേഷമാണ് ഉപ്പു മുളകും മാറിയത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിരവധി മോശം കമന്റുകൾ ലഭിച്ചു. സീരിയൽ ആക്കി മാറ്റിയതിനെ അച്ഛനും അമ്മയുമെല്ലാം ചോദ്യം ചെയ്തിരുന്നു. സംവിധായകന്റെ പീഡനമാണ് സെറ്റിൽ നടക്കുന്നതെന്നും ഋഷി പറഞ്ഞു.
ഉണ്ണി സർ ആണ് ഉപ്പും മുളകിന്റെ ക്രിയേറ്റർ. ഇത് ആരംഭിച്ച് ഒന്ന്, രണ്ട് പ്രാവിശ്യം നിർത്തി വച്ചിട്ടുണ്ട്. അതെല്ലാം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. ഇതും അങ്ങനെ തന്നെയാണ്. എനിക്ക് സോഷ്യൽ മീഡിയയിൽ വന്ന് ഇതൊക്കെ പറയാൻ പേടിയായിരുന്നു. അതുകൊണ്ടാണ് ഈ നാലു മാസം ഞാൻ മിണ്ടാതിരുന്നത്. ഇതിനു മുൻപും ഉണ്ണി സറിന്റെ ഭാഗത്തു നിന്ന് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ആദ്യം അമ്മയുടെ( നിഷ സാരംഗ്) നേരെയായിരുന്നു ഇപ്പോൾ എന്റെടുത്തേക്കാണ്. ചില സമയത്ത് പേടിച്ചാണ് നമ്മൾ സെറ്റിൽ നിൽക്കുന്നത്. എല്ലാവരും അവിടെ സൈലൻസ്ഡാണ്. ഈ എപ്പിസോഡ് ഷൂട്ട് ചെയ്യരുതെന്ന് അവരെല്ലാവരും അഭ്യർത്ഥിച്ചിരുന്നു. ഉണ്ണി സറിന്റെ നിർബന്ധമായിരുന്നു. ഹറാസ്സിങ്ങ്, ടോർച്ചറിങ്ങ് അങ്ങനെയൊരു അവസ്ഥയിലാണിപ്പോൾ.- താരം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം