കോട്ടയം: കാഴ്ച പരിമിതിയുളള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. കോട്ടയം സ്വദേശി കല്ലുപുരക്കൽ ജീമോൻ എന്ന 42-കാരനാണ് അറസ്റ്റിലായത്. പാട്ടുകൾ ചിത്രീകരിക്കാൻ എന്ന പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചെറായിയിലെ ഹോട്ടൽ മുറിയിൽ വെച്ചാണ് പീഡനം നടന്നത്.
Also read : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : 2 പേരെ കാണാതായി, ഒരു മരണം
പാട്ടുകൾ വൈറലാക്കാം എന്ന് ധരിപ്പിച്ച് പെൺകുട്ടിയെ ഇയാൾ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂടെ അമ്മയും സഹോദരനും ഉണ്ടായിരുന്നു. ഇവർ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മുനമ്പം എസ്എച്ച്ഒ യുബി വിപിൻ കുമാർ, എസ് ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ജീമോനെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















