ചണ്ഡീഗഢ്: ഹരിയാനയിൽ വയലിലിറങ്ങി കർഷകർക്കൊപ്പം സമയം ചിലവഴിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ ശനിയാഴ്ച ഹരിയാനയുടെ ഉൾപ്രദേശങ്ങളിലെ ഫാമിൽ കണ്ടിരുന്നു. പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
Read More: നിത്യയൗവ്വനത്തിനായി കോടികൾ മുടക്കി ജീവിക്കുന്ന ബ്രയാൻ എന്ന കൗതുകം
ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ. വഴിയിൽ നെൽപാടത്ത് കൃഷിയിറക്കുന്ന കർഷകരെ കണ്ടതോടെ വാഹനം നിർത്തി കർഷകർക്കൊപ്പം ചേരുകയായിരുന്നു. പാൻറ് മടക്കി കൃഷിയിടത്തിൽ ഇറങ്ങി കർഷകരോട് സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കി അവർക്കൊപ്പം ഞാറ് നടുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പങ്കുവെച്ചു.
2024-ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് രാഹുൽ ഇതിന് മുമ്പും ഇത്തരത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്നു. ലോറി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലോറിയിൽ സഞ്ചരിക്കുന്ന, ഡൽഹിയിലെ കരോൾബാഗിലെ മെക്കാനിക് കടയിൽ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്, അവർക്കൊപ്പം വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ഒന്നിച്ച് ചേർന്ന രാഹുലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാടത്തിറങ്ങി കർഷകർക്കൊപ്പമുള്ള കൃഷിയിറക്കലും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം