ഇസ്ലാമാബാദ്: കനത്ത മഴ മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എട്ട് കുട്ടികളുൾപ്പെടെ 50 പേർ മഴക്കെടുതിയിൽ അകപ്പെട്ട് മരിച്ചെന്ന് സ്ഥിരീകരണം. 87 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
“ജൂൺ 25 ന് മൺസൂൺ ആരംഭിച്ചതിന് ശേഷം പാകിസ്ഥാനിലുടനീളം മഴയുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ അമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,” ഒരു ദേശീയ ദുരന്ത നിവാരണ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച പറഞ്ഞു.
ഭൂരിഭാഗം മരണങ്ങളും പഞ്ചാബിന്റെ കിഴക്കൻ പ്രവിശ്യയിലാണ്, പ്രധാനമായും വൈദ്യുതാഘാതമേറ്റും കെട്ടിടം തകർന്നുമാണ് മരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Read more: ബാലസോർ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്ത് സിബിഐ
പഞ്ചാബ്, ഖൈബർ പഖ്തൂൺവ പ്രവിശ്യകളിലാണ് മഴ ഏറ്റവുമധികം നാശംവിതച്ചത്. ഖൈബർ പഖ്തൂൺവയിലെ ഷാംഗ്ല ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 12 നും 15 നും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി എമർജൻസി സർവീസ് റെസ്ക്യൂ 1122 വക്താവ് ബിലാൽ അഹമ്മദ് ഫൈസി അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റ് കുട്ടികൾക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഏഴ് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ലാഹോർ നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. വൈദ്യുതാഘാതമേറ്റും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടുമാണ് ഏറെ പേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















