മകളുടെ ചിത്രം ന്യൂ യോർക്ക് ടൈം സ്ക്വയറിൽ വന്നത് അഭിമാനത്തോടെ പങ്കുവെച്ച് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു. താരത്തിന്റെ മകള്‍ സിതാര ഗട്ടമനേനിയും ഏറെ പ്രശസ്തയാണ്. അച്ഛന്റെ വഴി പിന്തുടരാനുള്ള തീരുമാനത്തിൽ മോഡലിങ്ങിൽ ഇറങ്ങിയിരിക്കുകയാണ് മകളിപ്പോൾ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ സിതാര ഡാന്‍സ് വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ ബില്‍ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് സിതാരയുടെ ചിത്രങ്ങള്‍.
Read More: വരവറിയിച്ച് എൽ നിനോ; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
പിഎംജെ ജ്വല്ലറിയുടെ പുതിയ മുഖമാണ് സിതാര. ജ്വല്ലറിയുടെ പരസ്യത്തിലൂടെയാണ് ടൈംസ് സ്ക്വയറില്‍ താരപുത്രിയുടെ മുഖം തെളിഞ്ഞത്. പ്രശസ്ത ജ്വല്ലറി ബ്രാൻഡായ പിഎംജെയുടെ ബ്രാൻഡ് അംബാസഡറായ സിതാരയുടെ പേരിൽ പ്രത്യേക ആഭരണ നിര അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതോടെ ടൈംസ് സ്ക്വയറിലെ ഏറ്റവും പ്രായം കുറഞ്ഞ ബിൽബോർഡ് താരമായി സിതാര മാറി.
മകളെ പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു ടൈംസ് സ്ക്വയറില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു. ‘ടൈസ് സ്ക്വയറില്‍ പ്രകാശം നിറയ്ക്കുന്നു. നിന്നില്‍ അഭിമാനിക്കുന്നു. തിളങ്ങുന്നത് തുടരൂ’ എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം