ലഖ്നോ: മകളുടെ പ്രസവത്തിനായി എയർകണ്ടീഷൻ ചെയ്ത മുറി ബുക്ക് ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി നടുറോഡിൽ ദമ്പതികളുടെ കുടുംബങ്ങൾ തമ്മിലടിച്ചു. ഉത്തർ പ്രദേശിലെ ബരാബങ്കിയിൽനിന്നുള്ള സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നു. സ്ത്രീക്കടക്കം മർദനമേൽക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
Read More: വന്ദേ ഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധ്യത
ഏഴോളം പേർ ചേർന്ന് സ്ത്രീകളെ അടക്കം മർദിക്കുന്നത് വീഡിയോയിലുണ്ട്. ജൂലൈ നാലു മുതൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
#Barabanki
बहू के लिए अस्पताल में AC रूम न बुक करने पर मायके वालों ने की ससुराल पक्ष के लोगों की पिटाई, विडियो वायरल।आवास विकास कालोनी निवासी निवासी रामकुमार ने कोतवाली नगर में तहरीर देकर बताया की बहू की डिलीवरी सिविल लाइंस के एक निजी अस्पताल में करवाई गई थी, फैजुल्लागंज निवासी… pic.twitter.com/JmO8BwzRs8
— Barabanki News (@BBKNews) July 4, 2023
സിവിൽ ലൈനിലെ സ്വകാര്യ ആശുപത്രിയിലാണ് മരുമകളുടെ പ്രസവം നടന്നതെന്ന് വികാസ് കോളനി സ്വദേശിയായ രാംകുമാർ പറയുന്നു. ലഖ്നോവിലെ ഫസുല്ലഗഞ്ച് സ്വദേശികളാണ് മരുമകളുടെ കുടുംബം. ഇവർ പ്രസവിച്ച യുവതിയെ കാണാനെത്തിയതോടെയാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം