ബെയ്ജിംഗ്: ചൈനയിലെ വിവിധ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ 15 പേർ മരിച്ചു. നാല് പേരെ കാണാതായി.
മധ്യ ചൈനയിലെ ചോംഗ്ക്വിംഗ് നഗരത്തിലും തെക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 10,000-ലേറെ ആളുകളെ വീടുകളിൽ നിന്ന് മാറ്റിപാർപ്പിച്ചു.
“പ്രധാനമായും യാങ്‌സി നദിക്കരയിലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന കനത്ത മഴ വെള്ളപ്പൊക്കത്തിനും ഭൂമിശാസ്ത്രപരമായ ദുരന്തങ്ങൾക്കും കാരണമായി, 19 ജില്ലകളിലും കൗണ്ടികളിലുമായി 130,000-ത്തിലധികം ആളുകളുടെ ജീവിതം തടസ്സപ്പെടുത്തി,” സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ സിൻഹുവ പറഞ്ഞു.
Read More: എസ്‌സിഒയുടെ സാമ്പത്തിക വികസന തന്ത്രത്തിൽ ഒപ്പുവെക്കാൻ വിസ്സമ്മതിച്ച് ഇന്ത്യ
ചോംഗ്ക്വിംഗ് മേഖലയിലെ ഒരു റെയിൽവേ പാലം കനത്ത മഴയിൽ തകർന്നുവീണതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. ഏകദേശം 80 മില്യൺ ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടൽ.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻ പിംഗ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദുരന്തബാധിത പ്രദേശങ്ങൾക്ക് 320 മില്യൺ യുവാൻ (44.2 മില്യൺ ഡോളർ) ചൈനയുടെ ധനമന്ത്രാലയം നൽകിയിട്ടുണ്ട്, ഇത് അടിയന്തര തെരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രാദേശിക സർക്കാരുകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം