ഉത്തർ പ്രദേശ്: ഇന്ത്യയിലുള്ള തൻറെ കാമുകന് വേണ്ടി അതിഥികൾ കടന്ന് നാല് മക്കളുമായി വന്ന സീത എന്ന പാകിസ്ഥാനി യുവതിയുടെ യാത്ര സാഹസികമായിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണിവർ സച്ചിനെ തേടി വന്നത്. നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം അനധികൃതമായി യുവതിയും കുഞ്ഞുങ്ങളും ഇന്ത്യയിലെത്തിയത്. പബ്ജി കളിക്കിടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ, ഇന്ത്യയിൽ പാലിക്കേണ്ട യാത്രാ നിബന്ധനകൾ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയാണ് മെയ്മാസം നോയിഡയിലെത്തിയത്.
Read More: യുഎപിഎ പറ്റിയുള്ള ചർച്ച തടഞ്ഞു; പ്രതിഷേധം അറിയിച്ച് 500ഓളം വിദ്യാർത്ഥികൾ
കുട്ടികളുമായി വീടുവിട്ട യുവതി കറാച്ചിയിലെത്തി വിമാനം വഴി ദുബായിയിലെത്തുകയായിരുന്നു. അവിടെനിന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കും വിമാനം മാർഗം എത്തി. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് ബസ് കയറി. നാല് കുട്ടികൾ ഒപ്പമുള്ളതിനാൽ അതിർത്തികളിലെ പരിശോധനയിലൊന്നും പൊലീസ് ഇവരെ സംശയിച്ചില്ല. ഇന്ത്യൻ വേഷത്തിലായിരുന്നു യാത്ര.
സച്ചിൻ കാമുകിയെയും കുട്ടികളെയും വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ, ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പോലീസിന് വിവരം ലഭിച്ചു. പോലീസ് വരുന്നതിനു മുൻപേ ഹരിയാനയിലേക്ക് ഇരുവരും തിരിച്ചു. എന്നാൽ ബല്ലഭ്ഗഢിൽ വെച്ച് ഇരുവരും പിടിയിലായി. ബസിൽവെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യാത്രക്കായി സിന്ധ് പ്രവിശ്യയിലെ ഖൈർപൂരിലുള്ള തന്റെ മാതാപിതാക്കളുടെ വീട് 12 ലക്ഷം രൂപയ്ക്ക് വിറ്റെന്നും യുവതി പറഞ്ഞു.
കൊവിഡ് കാലത്ത് പബ്ജി ഗെയിം ആപ്പിലൂടെയാണ് 22കാരനായ സച്ചിനുമായി സീമ ഗുലാം ഹൈദർ അടുക്കുന്നത്. ചാറ്റിലൂടെ കൂടുതൽ അടുത്ത ഇവർ പ്രണയത്തിലായി. പിരിയാനാകാത്ത വിധം അടുത്തതോടെ കുടുംബത്തെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി യുവതി രാജ്യം വിടുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ ഗ്രോസറി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് സച്ചിൻ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം