തിരുവനന്തപുരം : മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
‘‘ജില്ലാ കലക്ടര്‍മാരോട് പറയാനുള്ളത്, അവർക്കാണല്ലോ അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാൻ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കിൽ തലേദിവസം കൊടുക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് കൊടുത്തിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.
Also read : അതിതീവ്ര മഴ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത; ദുരന്ത സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രാഷട്രീയ പ്രശ്നമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സീറ്റ് ക്ഷാമമുണ്ടാകുന്നത് ആദ്യമായല്ല. സര്‍ക്കാര്‍ വേണ്ട പരിഹാരം കണ്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം