പാലക്കാട് : ‘സമ്പന്നമായ സാംസ്‌കാരിക വൈവിധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും വൈവിധ്യത്തിന്റെ സൗന്ദര്യത്തെ ഏകശിലാത്മകമാക്കാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും ഒത്തുചേരലിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് പാലക്കാട് സൗഹൃദ വേദിയാണ് ഫൈൻ സെന്റർ ഓഡിറ്റോറിയത്തിൽ ഈദ് സാഹോദര്യ ഒത്തുചേരൽ സംഘടിപ്പിച്ചത്.
വി. കെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു. പാലക്കാട് സൗഹൃദവേദി ചെയർമാൻ പ്രൊഫ ശ്രിമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി തഹസിൽദാർ ഫൈസൽ കൊച്ചി ഈദ് സന്ദേശം നൽകി, റിട്ട: എസ് പി വിജയകുമാർ, റിട്ട: Dysp മുഹമ്മദ് കാസിം, റിട്ട: ജില്ലാ ജഡ്ജ് ഇന്ദിര, ലോയെഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ: ഹരിദാസ്, എസ്. എസ്. ടി ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം, ജോയിന്റ് ഡയറക്ടർ ഓഫ് പ്രോസീക്യൂഷൻ അഡ്വ. പ്രേംനാഥ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ് വി, വൈസ് പ്രസിഡന്റ് കെ. എ. അബ്ദുസ്സലാം, സാമൂഹിക പ്രവർത്തക ജിസ്സ ജോമോൻ, നഗരസഭ കൗൺസിലർ എം. സുലൈമാൻ, ബിശ്വാസ് പ്രസിഡണ്ട് അഡ്വ. രാഗി, തനിമ ജില്ലാ പ്രസിഡന്റ് സുധീർ സുലൈമാൻ, ഭട്ടതിരിപ്പാട്, മത്തായി മാസ്റ്റർ, പി. വി. വിജയരാഘവൻ, തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു. അഡ്വ. മാത്യു തോമസ് സ്വാഗതവും എഞ്ചിനീയർ എൻ. സി. ഫാറൂഖ് നന്ദിയും പ്രകാശിപ്പിച്ചു.