മുംബൈ: റിലയൻസ് എ.ഡി.എ ഗ്രൂപ് ചെയർമാനായ അനിൽ അംബാനി രാവിലെ പത്തിന് ദക്ഷിണ മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ (ഫെമ) വിവിധ വകുപ്പുകൾ പ്രകാരം ഫയൽ ചെയ്ത പുതിയ കേസിന്റെ ഭാഗമായാണ് ഇ.ഡി ഓഫീസിൽ അദ്ദേഹം മൊഴി നൽകിയത്.
Read More: മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ ഉക്രൈൻ സാഹിത്യകാരി അന്തരിച്ചു
#WATCH | Industrialist Anil Ambani appeared before Enforcement Directorate in Mumbai today, in connection with a FEMA case pic.twitter.com/OeIo4u7WCa
— ANI (@ANI) July 3, 2023
യെസ് ബാങ്ക് സഹസ്ഥാപകൻ റാണാ കപൂറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020ൽ അനിൽ അംബാനി ഇ.ഡിക്ക് മുന്നിൽ ഹാജരായിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വെളിപ്പെടുത്താത്ത ഫണ്ടുണ്ടെന്നും ഇതുവഴി 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള ആരോപണത്തിൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അനിൽ അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇത് കഴിഞ്ഞ മാർച്ചിൽ ബോംബെ ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം