കീവ്: കഴിഞ്ഞ ആഴ്ചയിൽ ഭക്ഷണശാലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ പ്രമുഖ സാഹിത്യകാരി വിക്ടോറിയ അമെലിന (37) മരിച്ചു. ആക്രമണത്തിൽ 10 പേർ അന്നുതന്നെ കൊല്ലപ്പെട്ടു. 61 പേർക്കു പരുക്കേറ്റു. ആക്രമണത്തിന് റഷ്യയെ സഹായിച്ചതിന് ഒരാളെ പിന്നീട് യുക്രെയ്ൻ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
Read More: മണിപ്പൂരിലെ സ്ഥിതിയുടെ റിപ്പോർട്ട് തേടി സുപ്രീം കോടതി
യൂറോപ്യൻ യൂണിയൻ പ്രൈസ് ഉൾപ്പെടെയുള്ള സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുള്ള അമെലിന, റഷ്യൻ അധിനിവേശത്തിനുശേഷം യുദ്ധക്കുറ്റങ്ങൾ കണ്ടെത്തി ജനങ്ങളെ അറിയിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റഷ്യക്കാർ കൊലപ്പെടുത്തിയ യുക്രെയ്ൻ എഴുത്തുകാരൻ വൊലോഡൈമർ വകുലെങ്കോയുടെ ഡയറി കണ്ടെത്തിയതും അമെലിനയായിരുന്നു. യുദ്ധത്തിന്റെ ക്രൂരതകൾ ശേഖരിക്കുന്ന വനിതകളെപ്പറ്റിയുള്ള പുസ്തകത്തിന്റെ രചനയിലായിരുന്നു.
മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും പതിവായി എത്താറുള്ള ക്രാമാറ്റോർസ്ക് നഗരത്തിലെ റസ്റ്ററന്റിൽ രാത്രിയിൽ തിരക്കേറിയ സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. കൊളംബിയൻ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും സംഘത്തോടൊപ്പം എത്തിയതായിരുന്നു അമെലിന.
2014ൽ ‘നവംബർ സിൻഡ്രോം’ എന്ന നോവലിലൂടെ സാഹിത്യ രംഗത്തെത്തിയ അമെലിനയുടെ ആദ്യകൃതിതന്നെ വലേരി ഷെവ്ചുക് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി. ‘ഡോംസ് ഡ്രീം കിംങ്ഡം ’എന്ന നോവൽ 2017 ൽ യൂറോപ്യൻ യൂണിയൻ പുരസ്കാരം നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം