കണ്ണൂർ: ഭര്തൃസഹോദരന് തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിലാണ്. രഞ്ജിത്ത്(47) എന്നയാൾ കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരന് രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു. സുബിന നിന്ന ഭാഗത്താണ് തീ ആളിപ്പടർന്നത്. സുബിനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രജീഷിനും മകനും പൊള്ളലേറ്റത്. ഇവരുടെ അമ്മ നളിനിയും സംഭവ സ്ഥലത്തുണ്ടായിരുന്നു.
Also read : കനത്ത മഴ; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം