ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ. നാളെ ആശുപത്രി വിടുമെന്നും ബുള്ളറ്റിനിൽ അറിയിച്ചു.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
നേരത്തെ, സംസ്ഥാനത്തെ റോഡ്, പാലം പ്രവൃത്തികളുടെ തൽസ്ഥിതി അവലോകന യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. യോഗത്തിനിടെ അദ്ദേഹത്തിന് ക്ഷീണം തോന്നി. ഇതേത്തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്ര രാഷ്ട്രീയ അട്ടിമറിയിൽ ശരദ് പവാറിന് പിന്തുണ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം