തൃശൂർ∙ കല്ലൂരിൽ ഭാര്യയുടെ കഴുത്തുമുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു പുലർച്ച രണ്ടു മണിയോടെയായിരുന്നു സംഭവം.
ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തിൽ മുങ്ങി വീട്ടിൽനിന്ന് ഇറങ്ങിയോടിയ ഗ്രേസി, തൊട്ടടുത്ത വീട്ടിൽ അഭയം തേടി. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ബാബു തൂങ്ങി മരിക്കുകയായിരുന്നു.
ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പുതുക്കാട് പൊലീസ് തുടർന്ന് തുടർനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം