ആധുനിക സമൂഹത്തെ അതിഗുരുതരമായി ബാധിക്കുന്ന മഹാ വിപത്തായ ലഹരിയ്ക്കതിരെ ലോക ജനതയെ അണിനിരത്തുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സഭ എല്ലാ വർഷവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്യവും ലഹരിയുമില്ലാത്ത സമൂഹം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എം സുധീരൻ.
മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായ പിണറായി സർക്കാരിന്റെ ലഹരി വിരുദ്ധ നീക്കങ്ങൾ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.
അതോടൊപ്പം മയക്കുമരുന്നുകളും വ്യാപകമായി. ബാറുകളുടെ എണ്ണം കുറഞ്ഞാൽ മയക്കുമരുന്നുവ്യാപനം വർദ്ധിക്കുമെന്ന് പറഞ്ഞ വർ മൂഢസ്വർഗ്ഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു തലമുറയെ അപ്പാടെ തകർക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്ന പശ്ചാത്തലത്തിൽ യുവാക്കളും കുട്ടികളും രക്ഷിതാക്കളും ഉണർന്നു പ്രവർത്തിക്കണം. ഉമ്മൻ ചാണ്ടി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോൾ ചെറുപ്പക്കാരേയും വിദ്യാർത്ഥികളേയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനായി ഓണത്തിന് ഒരു പറ നെല്ല് എന്ന പരിപാടി പ്രാവർത്തികമാക്കിയത് ഇന്നത്തെ തലമുറ മാതൃകയാക്കണം.
Also read : സുധാകരനും സതീശനും നടത്തിയ തട്ടിപ്പ് മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് എം വി ഗോവിന്ദൻ
പക്ഷ ഇന്ന് വിദ്യാർത്ഥികളേപ്പോലും മയക്കുമരുന്നു വാഹകരാക്കുന്ന പ്രവണതയാണ് കേരളം ദർശിക്കുന്നത്. വിഷമില്ലാത്ത ഭക്ഷണം ലഭിക്കുന്നതിനായി മയക്കുമരുന്നിന്റെ പിന്നാലെ പോകാതെ വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കാൻ വിദ്യാർത്ഥികൾ മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമിതി സംസ്ഥാന ഭാരവാഹികളായ കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,കോട്ടമുകൾ സുഭാഷ്,ബിന്നി സാഹിതി, അഡ്വ.പി.എസ്.തോമസ്, വി.ഹരികുമാർ,പേരൂർക്കട മോഹനൻ, സെറ മറിയം ബിന്നി, എം. സോളമൻ,ജി.രവീന്ദ്രൻ നായർ,കെ.പരമേശ്വരൻ നായർ എന്നിവർ പ്രസംഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം