കിയവ്: സ്പെയിൻ പ്രധാനമന്ത്രിയായ പെഡ്രോ സാഞ്ചസ് യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. അടുത്ത ആറ് മാസത്തേക്ക് യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം കൂടി വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയ്ന് യൂറോപ്യൻ യൂണിയന്റെ കൂടെയുണ്ടാകുമെന്ന് അറിയിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതിനിടെ, രാജ്യത്തിന്റെ കിഴക്ക്, തെക്കൻ മേഖലകളിലുണ്ടായ റഷ്യൻ ഷെൽ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Read More: മുതലയെ വിവാഹം ചെയ്ത് മേയർ
ശനിയാഴ്ച പോളണ്ടിൽനിന്നാണ് സാഞ്ചസ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ എത്തിയത്. യുക്രെയ്ൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത അദ്ദേഹം പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായും കൂടിക്കാഴ്ച നടത്തി. ‘‘എത്രകാലം വേണമെങ്കിലും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും’’ -യുക്രെയ്ൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സാഞ്ചസ് പറഞ്ഞു. നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമായ റഷ്യൻ അധിനിവേശത്തിനെതിരെ യൂറോപ്യൻ യൂനിയന്റെയും യൂറോപ്പിന്റെയും പിന്തുണ അറിയിക്കുന്നതിനാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊനെറ്റ്സ്ക് മേഖലയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് മൂന്നു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേഖലയിലെ മൂന്നു പ്രദേശങ്ങളിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നതെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. ഖേഴ്സണിലുണ്ടായ ആക്രമണത്തിലാണ് കുട്ടി ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം