മെക്സിക്കോ സിറ്റി: നൂറ്റാണ്ടുകളുടെ പാരമ്പര്യം ആവർത്തിച്ച് തന്റെ ജനങ്ങളുടെ അഭിവൃദ്ധിക്കായി മുതലയെ വിവാഹം ചെയ്ത് മെക്സിക്കൻ മേയർ. വധുവായ മുതലയെ നന്നായി അണിയിച്ചൊരുക്കിയിരുന്നു. പരസ്പരമുള്ള സ്നേഹമാണ് പ്രധാനമെന്നും, പ്രണയമില്ലാതെ ആർക്കും വിവാഹിതരാകാൻ പറ്റില്ലെന്നും ചടങ്ങുകൾക്കു ശേഷം മേയർ വിക്ടർ ഹ്യൂഗോ സോസ പറഞ്ഞു.
Read More: മികച്ച തീർത്ഥാടക കാര്യാലയത്തിനുള്ള അവാർഡ് നേടി ബഹ്റൈൻ
രാജകുമാരിയെന്നാണ് അദ്ദേഹം മുതലയെ വിശേഷിപ്പിച്ചത്. മെക്സിക്കൻ നഗരമായ സാൻ പെഡ്രോ ഹുവാമെലുലയുടെ മേയറാണ് സോസ. പാട്ടും നൃത്തവുമടക്കമുള്ള സകല പരിപാടികളും വിവാഹത്തോടനുബന്ധിച്ചുണ്ടായിരുന്നു.
മുതല വിവാഹം മെക്സിക്കോയിൽ വർഷങ്ങളായി നടക്കുന്ന ആചാരമാണ്. വിവാഹ ചടങ്ങുകൾക്കിടെയുണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് മുതലയുടെ മൂക്കും വായയും ചേർത്ത് കെട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം