ജവാൻറെ മ്യൂസിക് റൈറ്റ്സ് വാങ്ങി ടി സീരിസ്

വൻ വിജയം നേടിയ പത്താന് ശേഷം ഷാറൂഖ് ഖാൻ നായകവേഷം ചെയ്യുന്ന ചിത്രമായ ജവാൻറെ സംഗീത അവകാശം വാങ്ങി ടി സീരിസ്. തമിഴിലെ പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ഈ സിനിമയിൽ നായികയായി എത്തുന്നത് നയൻതാരയാണ്.

Read More: “പങ്ക് തെളിഞ്ഞാൽ രാഷ്ട്രീയം ഉപേക്ഷിക്കാൻ തയ്യാർ” – രാഹുൽ കനാൽ

ഷാറൂഖ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജവാന്റെ മ്യൂസിക് അവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കിയിരിക്കുകയാണ് ടി- സീരീസ്. 36 കോടി രൂപക്കാണ് വാങ്ങിയിരിക്കുന്നത്. ഷാറൂഖ് ഖാന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച ജവാൻ ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്.

എഡ്ജ് ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. ഷാറൂഖ് ഖാൻ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. വിജയ് സേതുപതിയാണ് എസ്. ആർ.കെയുടെ വില്ലനായി എത്തുന്നത്. പ്രിയാമണി, യോഗി ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്തും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം