ബെംഗളൂരു: മദ്യപാനിയായ മകനെ പിതാവ് തീവച്ചു കൊലപ്പെടുത്തി. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് സംഭവം. മദ്യപിച്ചെത്തി പതിവായി വീട്ടിൽ വഴക്കുണ്ടാകുന്നത് സഹിക്കാൻ കഴിയാതായതോടെയാണ് പിതാവ് ഈ ക്രൂര ക്യത്യം ചെയ്തത്. കൊല്ലപ്പെട്ട ആദർശിന്റെ (30) പിതാവ് ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി കുഴപ്പമുണ്ടാക്കുന്നയാളാണ് ആദർശ്. മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ തല്ലിയൊതുക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ടു മദ്യപിക്കാൻ പണം നൽകാത്തതിന് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച അച്ഛൻ ജയരാമയ്യയ്ക്കും അടി കിട്ടി. പിന്നീടു വീട്ടിൽനിന്ന് പോയ ആദർശ് രാത്രിയോടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലാണ് തിരിച്ചെത്തിയത്.
Also read : സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത് മഴയ്ക്കു സാധ്യത ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
വീടിനോടു ചേർന്നുള്ള തോട്ടത്തിലേക്ക് ആദർശിനെ അച്ഛൻ കൂട്ടി കൊണ്ടുപോയി. പിന്നീട് മരത്തിൽ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാൻ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടുകയും ചെയ്തു. ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ ജയരാമയ്യയെ ദൊഡ്ഡബലവംഗല പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം