തിരുവനന്തപുരം: കെ പി സി സി പ്രസിഡൻറ് സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടിരുന്നുവെന്ന പ്രസ്താവനയുമായി ജി ശക്തിധരൻ. സുധാകരനെതിരെ കേസുകൾ വന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ ആരോപണവുമായി താൻ എത്തിയതെന്ന വിമർശനത്തിന് മറുപടിയായാണ് പുതിയ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്ക് അക്കൌണ്ടിലൂടെയാണ് ശക്തിധരന്റെ പ്രതികരണം.
Read More:ഒമാനിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിച്ചു
താൻ കെ സുധാകരനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. കെ സുധാകരനെ കൊല്ലാൻ ആളെ വിട്ട പാർട്ടിയിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയതായിരുന്നു. കെ സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് സംഘം കേരളത്തിലുണ്ട് എന്നത് സത്യമാണെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാർട്ടികൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ശക്തിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രിക്കെതിരെയും ഒളിയമ്പ് നീളുന്നുണ്ട്. ഒരു നേതാവ് നെതർലൻസിൽ പോയപ്പോൾ സ്വകാര്യ സുരക്ഷാ സംഘത്തെ വാടകയ്ക്ക് എടുത്തുവെന്ന് ശക്തിധരൻ ആരോപിക്കുന്നു. ദശലക്ഷക്കണക്കിന് രൂപ അതിനുവേണ്ടി ചെലവാക്കി. കൂലിപ്പടയെ വിദേശത്ത് വിളിച്ചുവരുത്താൻ കാരണമെന്താണ്? ഏതെങ്കിലും കാലത്ത് കേരളത്തിൽ ഒരു ഭരണകർത്താവ് വിദേശത്ത് കൂലി പട്ടാളത്തെ വിളിച്ചുവരുത്തിയിട്ടുണ്ടോ എന്നും ശക്തിധരൻ ചോദിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം