തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഷി സ്റ്റൈൽ’ ബ്യൂട്ടി പാർലർ ഉടമയായ ഷീല കേസിൽ രണ്ടര മാസത്തോളമാണ് ജയിലിൽ കിടന്നത്. അതിനിടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഫെബ്രുവരി 27നാണ് ഷീലയെ 12 എംഎൽഡി സ്റ്റാംപുകളുമായി പിടിച്ചതെന്നു വ്യക്തമാക്കി ചാലക്കുടി എക്സൈസ് ഓഫീസ് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഇവരിൽ നിന്നു പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നാണ് പുറത്തു വന്നത്. ഇതോടെയാണ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്.
Also read : ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് ; കത്ത് പുറത്തുവിട്ടതാരെന്ന് കണ്ടെത്തണമെന്ന് പരാതി
ഒരു ലക്ഷം രൂപയുടെ സഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീലയെ അറസ്റ്റ് ചയ്തു എന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്ക് വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോഗസ്ഥരുടെ കുറിപ്പിലുണ്ടായിരുന്നു.
ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപനയെന്നും ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം